ഇടുക്കിയിൽ ജോയ്സ് ജോർജ്ജ് സാമൂഹ്യ മാദ്ധ്യമങ്ങളിലെ വാർത്താ താരമാകുന്നു.

ഇടുക്കിയിൽ ജോയ്സ് ജോർജ്ജ്  സാമൂഹ്യ മാദ്ധ്യമങ്ങളിലെ വാർത്താ താരമാകുന്നു..
‌പാർലമെന്റ് ഇലക്ഷൻ അടുത്തതോടെ വാർത്തകളിലെ താരമായി ജോയ്സ് ജോർജ്ജ്.നിലവിൽ ഇടുക്കിയിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രനായി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ജോയ്സ് ജോർജ്ജിന് എതിരാളികളെ കണ്ടെത്താൻ പോലും കോൺഗ്രസിനു സാധിക്കുന്നില്ല. കേരള ന്യൂസ് എന്ന ഓൺലൈൻ ചാനലിന്റെ ആഗ്രഹം ജോയ്സ് ജോർജ്ജ് ബി ജെ പി സ്ഥാനാർത്ഥിയാകണം എന്നതാണ്. മറുനാടൻ മലയാളി എന്ന മഞ്ഞപ്പത്രത്തെ സംബന്ധിച്ചിടത്തോളം ഹൈറേഞ്ച് സംരക്ഷണ സമിതിയെ സഭ കൈവിടണം എന്നതാണ് ആഗ്രഹം.ഇവരുടെ സ്വപ്നങ്ങൾ വാർത്തകളായി ഇവർ പബ്ലിഷ് ചെയ്യാറുമുണ്ട് എന്നത് വലിയ തമാശയായി അവശേഷിക്കുന്നു. ഏത് പാർട്ടിയുടെ വാർത്തയാണെങ്കിലും അതിലെ നായകൻ ജോയ്സ് ജോർജ്ജ് ആയിരിക്കും. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു ജനകീയ നായകനായി ഉയർന്ന ജോയ്സിനെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ വിവിധ പാർട്ടികൾ ശ്രമിക്കുന്നു എന്ന വാർത്തകൾ ഓരോ ദിവസവും ഈ ചെറുപ്പക്കാരന്റെ മൂല്യം വർദ്ധിപ്പിക്കുകയാണ്. ഇടുക്കിയിലെ എല്ലാ സാമുദായിക സംഘടനകളും ചേർന്ന് രൂപീകരിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി എന്ന മഹാപ്രസ്ഥാനത്തിന്റെ ലീഗൽ അഡ്വൈസർ ആയിരുന്ന MP യുടെ നിയമ പാണ്ഠിത്യം വിവിധ നിയമക്കുരുക്കുകളിൽ തളച്ചിട്ടിരുന്ന ഇടുക്കിയിലെ വിവിധ ഭൂപ്രദേശങ്ങളിലെ പട്ടയ നടപടികൾ സുഗമമാക്കുന്നതിന് പ്രധാന പങ്കുവഹിച്ചു.ഇടതു മുന്നണി സംസ്ഥാന ഭരണത്തിലെത്തിയതിനു ശേഷം കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ കാര്യത്തിലും നിർണ്ണായക കേന്ദ്രസർക്കാർ ഉത്തരവുകൾ ഇറക്കുന്നതിൽ മണിയാശാനോട് ചേർന്ന് സംസ്ഥാന ഗവൺമെന്റിലെ വിവിധ വകുപ്പുകളിൽ ബസപ്പെട്ട് ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചത് ഇടുക്കിയിലെ ജനങ്ങൾക്കിടയിൽ MP യെ സ്വീകാര്യനാക്കി. ഇടുക്കി കാഞ്ഞിരപ്പള്ളി എന്നീ കത്തോലിക്കാ രൂപതകളിലെ വിശ്വാസികളും സഭാനേതൃത്വവും മറ്റ് മതസ്ഥരുമായുള്ള സാഹോദര്യത്തിന്റെ പ്രതീകമായി ഈ യുവാവിനെ കാണുന്നു എന്നതും മറ്റ് വർഗ്ഗീയ – ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാക്കളായ പാർട്ടികളെപ്പോലും അമ്പരപ്പിക്കുന്ന ഘടകമാണ്. വികസന വിഷയങ്ങൾ പറഞ്ഞ് MP യെ അക്രമിക്കാൻ തങ്ങൾക്ക് സാധിക്കില്ല എന്ന തിരിച്ചറിവ് ഉള്ളതിനാൽ കൊട്ടക്കമ്പൂർ എങ്ങനെയും ഉയർത്തിക്കൊണ്ടുവരണമെന്നും, ഹൈക്കോടതിയിൽ നിന്നും കോൺഗ്രസ് നേതാക്കൾക്കെതിരെ ഈ വിഷയത്തിലുണ്ടായ രൂക്ഷമായ ശകാരം അണികളെ അറിയിക്കേണ്ട എന്നതുമാണ് എതിരാളികൾ  താഴേത്തട്ടിലേക്ക് കൊടുത്തിരിക്കുന്ന തീരുമാനം. ഇങ്ങനെയൊരു MP യെ ഇടുക്കിക്ക് തന്ന കോൺഗ്രസിന് നന്ദി പറയുകയാണ് ഇടുക്കിയിലെ യുവതലമുറ.

സാമൂഹ്യ മാദ്ധ്യമങ്ങളിലേക്ക് ചുരുങ്ങിയ കോൺഗ്രസിന്റെ പ്രവർത്തനം അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയാവസ്ഥയിൽ

സാമൂഹ്യ മാദ്ധ്യമങ്ങളിലേക്ക് ചുരുങ്ങിയ കോൺഗ്രസിന്റെ പ്രവർത്തനം അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയാവസ്ഥയിൽ. 
ഇടുക്കി ജില്ലയിലെ കോൺഗ്രസ് പാർട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയ സ്ഥിതിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. പാർലമെന്റ് ഇലക്ഷൻ അടുത്ത സമയത്ത് ഓൺലൈൻ കോൺഗ്രസ് മഞ്ഞപ്പത്രങ്ങളെ കൂട്ടുപിടിച്ച് LDF നെതിരെ  എന്തെങ്കിലും എഴുതി എന്ന് വരുത്തിത്തീർക്കാനല്ലാതെ ജനപിന്തുണ ആർജിക്കുവാൻ ഒന്നും ചെയ്യാനാവാതെ ഇരുട്ടിൽ തപ്പുന്ന നേതൃത്വത്തെയാണ് ഇടുക്കിയിൽ കാണാൻ കഴിയുന്നത്. ഓൺലൈൻ പത്രങ്ങളും, കോൺഗ്രസ് -ബിജെപി കൂട്ടുകെട്ടിൽ  നിന്നും വാർത്തകൾ അടവച്ച് വിരിയിക്കുന്ന ചില ലോക്കൽ ചാനലുകളും കൂടി ചേർന്ന് ഇടുക്കിയിലെ LDF ഭരണത്തിനെതിരെ ജനങ്ങളെ തിരിക്കാൻ ആവതും പരിശ്രമിക്കുന്നുണ്ട്. പക്ഷേ  തെറ്റായ വാർത്തകളിലൂടെയും, തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളിലൂടെയും  നടത്തുന്ന നീക്കങ്ങൾ മണിയാശാന്റെയും, അഡ്വ.ജോയ്സ് ജോർജ്ജിന്റെയും വികസന പ്രളയത്തിൽ പെട്ട് ഒലിച്ച് പോവുകയാണ് .മറ്റു പോംവഴികളൊന്നുമില്ലാതെ വന്നതിനാൽ കൊട്ടാക്കമ്പൂർ എന്ന മുനയൊടിഞ്ഞ ആയുധം എടുക്കാനാണ് കോൺഗ്രസ് സമിതികൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം.ഹൈക്കോടതിയിൽ നിന്നും വലിയ ശകാരം കേൾക്കേണ്ടി വന്നു എങ്കിലും മറ്റു പിടിവള്ളികൾ ഇല്ലാത്തതിനാൽ ആ വിഷയം തന്നെ എടുത്ത് ഉപയോഗിക്കാനാണ് പാർട്ടി തീരുമാനം. നാലാൾ അറിയുന്ന ഒരു കോൺഗ്രസ് നേതാവ് ഇടുക്കിയിൽ പാർലമെന്റ് സ്ഥാനാർത്ഥി ആവാനില്ല എന്നതും ഈ ഘട്ടത്തിൽ പാർട്ടി നേതൃത്വത്തെ വിറളിപിടിപ്പിക്കുന്നു. ജോയ്സ് ജോർജിൽ നിന്നും ഇടുക്കി സീറ്റ് തിരിച്ച് പിടിക്കണമെങ്കിൽ ജീവന്മരണ പോരാട്ടം നടത്തണം എന്ന എം.എം. ഹസ്സന്റെ വാക്കുകൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന നേതാക്കളെയാണ് കാണാൻ കഴിയുന്നത്.കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിലുള്ള നിർമ്മാണ നിരോധന ഉത്തരവ് നിലവിലില്ലായിരുന്നു എന്ന് പറയുകയും അതേ സമയം നിർമ്മാണ നിരോധനത്തിൽ നിന്നും രക്ഷിച്ച ഉമ്മൻ ചാണ്ടിക്ക് സ്വീകരണം അറേഞ്ച് ചെയ്യുകയും ചെയ്ത നടപടി പാർട്ടി തലത്തിൽ തന്നെ വലിയ പ്രതിക്ഷേധ ങ്ങൾക്ക് ഇടയാക്കി. പ്രസ്തുത ചടങ്ങിൽ നിന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടു നിന്നത് ജില്ലാ ഘടകത്തോട് അവർക്കുള്ള ശക്തമായ വിയോജിപ്പിന്റെ സാക്ഷ്യപ്പെടുത്തലായി മാറി. ആയിരം ആളുകളെ പോലും പങ്കെടുപ്പിക്കാൻ പറ്റാതെ സ്റ്റേജിലെ ഒരു കസേരക്കു വേണ്ടി നേരത്തെ വേദിയിലെത്തി ഇരിപ്പുറപ്പിച്ച നേതാക്കളും പാർട്ടിയുടെ അപചയത്തെ തുറന്നു കാണിച്ചു.രാഷ്ട്രീയത്തിൽ 4 വർഷം മാത്രം പരിചയമുള്ള ജോയ്സ് ജോർജ്ജിനെ നേരിടാൻ ദേശീയ രാഷ്ട്രീയത്തിലെ പ്രധാനികളായ ഉമ്മൻ ചാണ്ടി മുതൽ രാഹുൽ ഗാന്ധി വരെയുള്ളവരുടെ പേരുകൾ  ഇടുക്കി DCC പ്രസിഡന്റ് തന്നെ പൊതുവേദികളിൽ പറഞ്ഞതും ജോയ്സ് ജോർജ്ജിന്റെ തിളക്കം വർദ്ധിപ്പിച്ചു. ഇടുക്കിയിലെ എല്ലാ സമുദായ സംഘടനകൾക്കും പ്രിയങ്കരനായ ജോയ്സ് ജോർജ്ജും, ഇടുക്കിയിലെ ജനങ്ങളുടെ പ്രിയപ്പെട്ട മണിയാശാനും ഇടുക്കി രൂപതാ നേതൃത്വത്തിനും വേണ്ടപ്പെട്ടവരാണ്. അരമനയുടെ വളപ്പിൽ ബോംബെറിഞ്ഞ്  രൂപതാ നേതൃത്വത്തിൽ ഉള്ളവരെ വധിക്കാൻ ശ്രമിക്കുകയും, യൂത്ത് കോൺഗ്രസ് നേതാക്കന്മാരെ ഉപയോഗിച്ച രൂപതയിലെ വൈദികരെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പുലഭ്യം പറയയുകയും, റിട്ടയർ ചെയ്ത രൂപതാദ്ധ്യക്ഷന് ശവപ്പെട്ടി വേണമോ എന്ന് തുടങ്ങിയ ചോദ്യങ്ങളിലൂടെ കോൺഗ്രസ് അണികളെ പോലും ലജ്ജിപ്പിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നതിലൂടെ രൂപതാ നേതൃത്വവുമായി കഴിഞ്ഞ പാർലമെന്റ് ഇലക്ഷൻ കാലത്ത് തന്നെ ഇടഞ്ഞ് നിന്നിരുന്ന കോൺഗ്രസ് പരസ്യമായിത്തന്നെ രൂപതയുമായി യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ്.പൊതു സമൂഹത്തിൽ അംഗീകരിക്കപ്പെട്ട സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് പ്രളയകാലത്ത്, നടത്തിക്കൊണ്ടിരിക്കുന്ന രൂപതാ സംഘടനകളെ കേട്ടാലറക്കുന്ന പദപ്രയോഗങ്ങൾ വഴി സംബോധന ചെയ്തതിലൂടെ കോൺഗ്രസും രൂപതയും ഇനി വിരുദ്ധ ധ്രുവങ്ങളിൽ തുടർന്നാൽ മതി എന്നതാണ് കോൺഗ്രസ് തീരുമാനം എന്ന് പൊതുജനം തിരിച്ചറിഞ്ഞു. എന്തെങ്കിലും ആവശ്യങ്ങൾക്ക് ധൈര്യപൂർവ്വം സമീപിക്കാൻ ഒരു കോൺഗ്രസ് നേതാവ് പോലും താഴേക്കിടയിൽ ഇല്ല എന്നതും ജനങ്ങൾ LDF ൽ ചേക്കേറാൻ ഇടയാക്കി. ഇടുക്കിയിൽ നിലവിലുള്ള ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ കോൺഗ്രസിന്റെ വികസനത്തെക്കുറിച്ച് ചോദിച്ചാൽ MP യെക്കുറിച്ച് പറയാനാണ് അവർക്കും താത്പര്യം.mp യുടെ 5 വർഷത്തെ വികസന പദ്ധതികൾ വിശദീകരിക്കുന്ന “നാടുണരുന്നു” എന്ന പുസ്തകത്തിന്റെ പ്രചരണത്തിനു വേണ്ടി, കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ ജോയ്സിനോട് പരാജയപ്പെട്ട ഡീൻ കുര്യാക്കോസ് എന്ന കോൺഗ്രസ് നേതാവ് പത്രസമ്മേളനം നടത്തി എന്നതും ശ്രദ്ധേയമായി. കേരള കോൺഗ്രസ്  മാണി വിഭാഗവും ജോയ്സിന്റെ വികസന പ്രവർത്തനങ്ങൾ ജനമദ്ധ്യത്തിൽ എത്തിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നുണ്ട്. പുതിയ 4 പാർട്ടികൾ കൂടി LDF ൽ എത്തിയതോടെ ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ മരുഭൂമിയിലെ ഉണക്കമരം പോലെ നിൽക്കുന്ന ഇടുക്കിയിലെ കോൺഗ്രസിന്റെ നവീകരണത്തിനു വേണ്ടി തന്റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാൻ ആവശ്യപ്പെട്ട് DCC പ്രസിഡന്റ് പ്രസ്താവന ഇറക്കിയതും ,LDF നെ തിരായ വാർത്തകൾ ഷെയർ ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കോൺഗ്രസ് നേതാക്കളുടെ online അഭ്യർത്ഥനകളും സമൂഹമാദ്ധ്യമങ്ങളിൽ കോൺഗ്രസിന്റെ വിലയിടിച്ച സംഭവങ്ങളായി. ഇടുക്കിക്കാരായ മണിയാശാന്റെയും ജോയ്സിന്റെയും കൈകളിലൂടെ ചരിത്രം കണ്ടിട്ടില്ലാത്ത വികസന കുതിപ്പിന്റെ  പാതയിൽ എത്തിയ ഇടുക്കിയിൽ ഇനി കോൺഗ്രസ് – ബി ജെ പി ബന്ധത്തിന്റെ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നു എന്ന അണിയറ ചർച്ചകളുടെ സാധൂകരണത്തിനു വേണ്ടി ഇടുക്കിക്കാർ കാത്തിരിക്കുകയാണ്.